ബംഗ്ലാദേശ് വനിത ടീമിന് പുതിയ കോച്ച്

Sports Correspondent

ബംഗ്ലാദേശിന്റെ വനിത ടീം മുഖ്യ കോച്ചായി ഹഷന്‍ തിലകരത്നേ ചുമതലയേറ്റു. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് മുന്‍ ശ്രീലങ്കന്‍ താരത്തിന്റെ നിയമനം. നിലവിൽ ശ്രീലങ്കന്‍ വനിത ടീമിന്റെ മുഖ്യ കോച്ചാണ് ഹഷന്‍.

നവംബറിൽ അദ്ദേഹം ബംഗ്ലാദേശിലെത്തി ചുമതല വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിൽ നടന്ന ടി20 ഏഷ്യ കപ്പിനിടെയാണ് താരവുമായി ചര്‍ച്ച നടത്തിയതെന്ന് ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ചെയര്‍മാന്‍ നാദെൽ ചൗധരി വ്യക്തമാക്കി.