“ഇന്ത്യക്ക് എതിരായ തോൽവി ഹൃദയം തകർത്തു “

ഇന്ത്യക്ക് എതിരായ മത്സരം പരാജയപ്പെട്ട വേദന ഇപ്പോഴും ഉണ്ട് എന്ന് പാകിസ്താൻ താരം ഇഫ്തിഖാർ. ഇത്രയും വലിയ മത്സരം തോറ്റതിന്റ്ർ വേദന ഇപ്പോഴും ബാക്കിയാണ്. ഞങ്ങളുടെ ഹൃദയം തകർന്നു പോയി എന്നും മധ്യനിര ബാറ്റ്‌സ്മാൻ ഇഫ്തിഖർ പറഞ്ഞു.

പരാജയത്തിനു ശേഷം ക്യാപ്റ്റൻ ബാബറും മാനേജ്‌മെന്റും കളിക്കാരെ പിന്തുണച്ച രീതി നന്നായി എന്നും . അവർ ഇത് ഞങ്ങളുടെ അവസാന മത്സരമല്ല, എല്ലാവരും നന്നായി പരിശ്രമിച്ചു എന്നും പറഞ്ഞു. ഇഫ്തിഖർ പറയുന്നു. ഞങ്ങളുടെ മനോവീര്യം ഇപ്പോഴും ഉയർന്നതാണ് എന്നും താരം പറയുന്നു.

Picsart 22 10 26 12 54 26 479

ഇനി അടുത്ത മത്സരത്തിൽ സിംബാബ്‌വെയെ ആണ് പാകിസ്താൻ നേരിടേണ്ടത്. സിംബാബ്‌വെ ഒരു അന്താരാഷ്ട്ര ടീമാണ് എന്നും മറ്റേതൊരു ടീമിനെയും പോലെ ഞങ്ങൾ അവർക്കെതിരെ ശക്തമായി കളിക്കണം എന്നും 32 കാരനായ ഇഫ്തിഖർ പറഞ്ഞു.

നന്നായി കളിക്കുകയും ആത്മവിശ്വാസം നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു