പര്‍പ്പിള്‍ ക്യാപ് ഉടമയെങ്കിലും വീണ്ടും ഡെത്ത് ഓവറില്‍ പിഴച്ച് ഹര്‍ഷല്‍ പട്ടേല്‍

Sports Correspondent

ഐപിഎലില്‍ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയാണ് ഹര്‍ഷല്‍ പട്ടേല്‍. 17 വിക്കറ്റുകള്‍ നേടിയ താരത്തിന് വിരാട് കോഹ്‍ലി ഡെത്ത് ഓവര്‍ ഡ്യൂട്ടി മത്സരങ്ങളില്‍ ഏല്പിച്ച് വരികയാണ്.

ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ രവീന്ദ്ര ജഡേജ താരത്തിന്റെ ഓവറില്‍ 5 സിക്സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടിയെങ്കിലും പിന്നീടും ഡെത്ത് ഓവര്‍ ഡ്യൂട്ടി കോഹ്‍ലി ഹര്‍ഷല്‍ പട്ടേലിന് തന്നെയാണ് നല്‍കി വന്നത്.

ഇന്ന് ആദ്യ രണ്ടോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി താരം ഇന്ന് അവസാന രണ്ടോവറില്‍ നിന്ന് 40 റണ്‍സാണ് താരം വിട്ട് കൊടുത്തത്. 18ാം ഓവറില്‍ 18 റണ്‍സും 20ാം ഓവറില്‍ 22 റണ്‍സുമാണ് പഞ്ചാബിന്റെ രാഹുലും ഹര്‍പ്രീതും ചേര്‍ന്ന് പട്ടേലിനെതിരെ നേടിയത്.

ടീമിന്റെ മുന്‍ നിര വിക്കറ്റ് നേട്ടക്കാരനായതിനാല്‍ തന്നെ കോഹ്‍ലി താരത്തിന് വീണ്ടും അവസരം കൊടുക്കുമെങ്കിലും ഡെത്ത് ഓവര്‍ ഡ്യൂട്ടി ഇനി നല്‍കുമോ എന്നതാണ് ഉറ്റുനോക്കേണ്ടത്.