ഇന്ത്യന്‍ ക്രിക്കറ്റിന് കഴിഞ്ഞ 20 വര്‍ഷമായി മികച്ച ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിക്കുവാനുള്ള അവസരമുണ്ടായെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. ഇതില്‍ തന്നെ മികച്ച ക്യാപ്റ്റന്മാരില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് ഹര്‍ഷ വെളിപ്പെടുത്തി. മാച്ച് ഫിക്സിംഗ് കഴിഞ്ഞൊരു കാലത്തിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി നയിച്ചത്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ അലന്‍ ബോര്‍ഡര്‍ എങ്ങനെ മാറ്റി മറിച്ചോ അത് പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി മാറ്റിയതെന്ന് ഹര്‍ഷ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ ബോര്‍ഡര്‍ക്കുള്ള സ്ഥാനമാണ് താന്‍ ഗാംഗുലിയ്ക്ക് നല്‍കുന്നതെന്നും ഭോഗ്‍ലേ പറഞ്ഞു.
രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയെ മികച്ച രീതിയിലാണ് ദ്രാവിഡ് നയിച്ചത്. അത് കഴിഞ്ഞ് കുംബ്ലെയും ധോണിയും വിരാട് കോഹ്‍ലിയുമെല്ലാം തന്നെ മികച്ച ക്യാപ്റ്റന്മാരാണെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യം തന്നെയാണെന്ന് ഹര്‍ഷ വ്യക്തമാക്കി. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ആരും വാചാലരാകുന്നില്ലെങ്കിലും ആ രണ്ട് വര്‍ഷത്തെ റെക്കോര്‍ഡ് മികച്ചതായിരുന്നുവെന്നും ഹര്‍ഷ പറഞ്ഞു.
"India have been very blessed with captains in the last 20 years."@bhogleharsha talks about his favourite 🇮🇳 captain of all time 👇 pic.twitter.com/l5HKafnUxf
— ICC (@ICC) April 27, 2020
സിഡ്നി ടെസ്റ്റില്‍ അനില്‍ കുംബ്ലെയുടെ സാന്നിദ്ധ്യം തന്നെ എടുത്ത് പറയേണ്ടതാണെന്ന് ഹര്‍ഷ അഭിപ്രായപ്പെട്ടു. ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായി മാറിയത് പിന്നീട് നമ്മള്‍ കണ്ടു. ഐസിസിയുടെ കീഴിലുള്ള എല്ലാ കിരീടവും ധോണി ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. പിന്നീട് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയുടെ നാളുകളായിരുന്നു. ഇവരുടെ പ്രകടനങ്ങളെ ഒക്കെ മതിക്കുമ്പോളും തന്റെ പ്രിയങ്കരനായ ക്യാപ്റ്റന്‍ അത് എന്നും സൗരവ് ഗാംഗുലി ആയിരിക്കുമെന്നും ഹര്‍ഷ ഭോഗ്‍ലേ വ്യക്തമാക്കി.