പ്രീമിയർ ലീഗ് താരങ്ങൾക്ക് ഒരോ ആഴ്ചയും രണ്ട് കൊറോണ പരിശോധന, പ്രതിഷേധങ്ങൾ ഉയരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലും ഫുട്ബോൾ തിരിച്ചുവരവിന്റെ പാതയിലാണ്‌. പ്രീമിയർ ലീഗ് പരിശീലനം പുനരാരംഭിക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്‌. പരിശീലനം ആരംഭിക്കിന്നത് മുതൽ സീസൺ അവസാനം വരെ പ്രീമിയർ ലീഗ് താരങ്ങൾക്ക് ആഴ്ചയിൽ രണ്ട് തവണ കൊറോണ പരിശോധന നടത്താൻ ആണ് പ്രീമിയർ ലീഗിന്റെ തീരുമാനം. എന്നാൽ ഇതിന് എതിരെ പ്രതിഷേധങ്ങൾ ഉയരുകയാണ്‌.

പരിശോധന കിറ്റുകളുടെ അഭാവം ബ്രിട്ടണിലും ഉണ്ട്. ആ സമയത്ത് പ്രീമിയർ ലീഗിന് ഇത്രയേറെ കിറ്റുകൾ നൽകരുത് എന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. മാത്രമല്ല ആരോഗ്യ മേഖലയിൽ ആണ് ഇതേ പോലെ നിരന്തരം പരിശോധനകൾ ആവശ്യം എന്നും അവർക്ക് പോലും ഈ പരിശോധന ലഭിക്കുന്നില്ല എന്നും സ്വരം ഉയരുന്നു. പ്രീമിയർ ലീഗ് താരങ്ങളുടെ ടെസ്റ്റിന്റെ മുഴുവൻ ചിലവും പ്രീമിയർ ലീഗ് തന്നെയാകും വഹിക്കുക‌. ഏകദേശം 4മില്യൺ പൗണ്ട് ടെസ്റ്റ് ചെയ്യാൻ വേണ്ടി പ്രീമിയർ ലീഗ് നൽകേണ്ടി വരും.