മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഹാരി മഗ്വയറിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ വെസ്റ്റ് ഹാം യുണൈറ്റഡ് അവസാനിപ്പിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡിന്റെ 30 മില്യന്റെ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചിരുന്നു എങ്കിലും ഹാരി മഗ്വയറും വെസ്റ്റ് ഹാമും തമ്മിൽ നടന്ന ചർച്ചകൾ വിജയിച്ചില്ല. താരം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 50 മില്യൺ യൂറോ ആണ് വിലയിട്ടിരിക്കുന്നത്. എന്നാൽ ആ ഓഫറുനായി ആരും വരാത്തതോടെ യുണൈറ്റഡ് 30 മില്യണ് തന്നെ താരത്തെ വിൽക്കാൻ ഒരുങ്ങകയായിരുന്നു. ഇപ്പോൾ മഗ്വയറിനായി വേറെ ഓഫർ ഒന്നും യുണൈറ്റഡിനു മുന്നിൽ ഇല്ല.സീസൺ ആരംഭിക്കും മുമ്പ് മഗ്വയറിനെ വിറ്റ് പകരം ഒരു ഡിഫൻഡറെ സ്വന്തമാക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ആ ആഗ്രഹം ഇപ്പോൾ വിദൂരത്തിലാവുകയാണ്.
കഴിഞ്ഞ മാസം മഗ്വയറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കിയിരുന്നു. മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ അപൂർവ്വ മത്സരങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്നിവർക്ക് പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം.
2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്.