ഹര്‍മ്മന്‍പ്രീത് കൗറിന്റെ മികവില്‍ ജയം നേടി ലങ്കാഷയര്‍ തണ്ടര്‍

Sports Correspondent

ഹര്‍മ്മന്‍പ്രീത് കൗര്‍ നേടിയ 74 റണ്‍സിന്റെ ബലത്തില്‍ മികച്ച ജയം നേടി ലങ്കാഷയര്‍ തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത ലങ്കാഷയര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 44 പന്തില്‍ നിന്ന് 6 സിക്സും 4 ബൗണ്ടറിയും സഹിതമാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ 74 റണ്‍സ് നേടിയത്. നിക്കോള്‍ ബോള്‍ട്ടണ്‍ 46 റണ്‍സ് നേടി. കാത്തറിന്‍ ബ്രണ്ട് മൂന്നും ബെത്ത് ലാംഗ്സ്റ്റണ്‍, കാറ്റി ലെവിക്ക് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ യോര്‍ക്ക്ഷയര്‍ ഡയമണ്ട്സിനു 145 റണ്‍സ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 44 റണ്‍സുമായി കാത്തറിന്‍ ബ്രണ്ട് പുറത്താകാതെ നിന്നപ്പോള്‍ അലിസ് ഡേവിഡ്സണ്‍ റിച്ചാര്‍ഡ്സ്(33), ബെത്ത് മൂണി(25), തിയ ബ്രൂക്ക്സ്(22) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

അലക്സ് ഹാര്‍ട്ട്‍ലി(2), കെയിറ്റ് ക്രോസ്, സോഫി എക്സല്‍സ്റ്റോണ്‍, ഡാനിയേല്‍ ഹേസല്‍, ആമി സാത്തര്‍വൈറ്റ് എന്നിവര്‍ നേടിയ വിക്കറ്റുകള്‍ ടീമിനെ 9 റണ്‍സ് ജയം നേടുവാന്‍ സഹായിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial