ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് തിരികെ എത്തുമ്പോള്‍ എം എസ് ധോണിയ്ക്കും ടീമിലെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രം നല്‍കുവാന്‍ ടീം തീരുമാനിച്ചു. വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കിയിരുന്നു, ലോകകപ്പിനിടെയേറ്റ് ചെറിയ അസ്വാസ്ഥ്യങ്ങള്‍ മൂലമായിരുന്നു താരത്തിന് ഈ വിശ്രമം നല്‍കിയത്.
അതേ സമയം സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യൂസുവേന്ദ്ര ചഹാലിനും ടീമിലേക്ക് തിരികെ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പ് 2020ന് മുമ്പ് ഇന്ത്യയുടെ റിസര്‍വ്വുകളെയും ബെഞ്ചിന്റെ ശക്തിയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിക്കുക എന്നതാണ് ടീം മാനേജ്മെന്റിന്റെ ലക്ഷ്യം.
യുവ പേസ് നിരയെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 15ന് ധര്‍മ്മശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം.
ഇന്ത്യ: വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ടേ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവ്ദീപ് സൈനി.