സഞ്ജുവിനും ഉമ്രാനും സമയം ഇഷ്ടം പോലെ, എല്ലാവര്‍ക്കും സമയം കിട്ടും – ഹാര്‍ദ്ദിക് പാണ്ഡ്യ

Sports Correspondent

സഞ്ജു സാംസണെയും ഉമ്രാന്‍ മാലിക്കിനെയും ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ഒരു മത്സരത്തിൽ പോലും കളിപ്പിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഹാര്‍ദ്ദിക് പാണ്ഡ്യ.

ഏവര്‍ക്കും ഇഷ്ടം പോലെ സമയം ഉണ്ടെന്നും അതിനാൽ തന്നെ സഞ്ജുവിനും ഉമ്രാനും എല്ലാവര്‍ക്കും അവസരം ലഭിയ്ക്കുമെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി. ഇത് തന്റെ ടീമാണ്, അതിനാൽ തന്നെ കോച്ചും താനും ചേര്‍ന്ന് ഏറ്റവും അനുയോജ്യമായ ടീമിനെയാവും തിരഞ്ഞെടുക്കുക.

ഇഷ്ടം പോലെ സമയം ഉണ്ടെന്നും ഒരാള്‍ക്ക് അവസരം കിട്ടുമ്പോള്‍ അത് ദൈര്‍ഘ്യമേറിയ അവസരം ആയിരിക്കുമന്നും ഹാര്‍ദ്ദിക് പറഞ്ഞു. വലിയ പരമ്പരയാണെങ്കിൽ അധികം മത്സരങ്ങള്‍ ഉള്ളതിനാൽ തന്നെ എല്ലാവര്‍ക്കും അവസരം ലഭിയ്ക്കും എന്നാൽ ചെറിയ പരമ്പരയി അത് സാധ്യമാകില്ല.