“ബൗൾ ചെയ്യില്ല എങ്കിൽ ഹാർദിക് പാണ്ഡ്യ ടീമിൽ വേണ്ട” – ഗംഭീർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ ബൗൾ ചെയ്യും എങ്കിൽ മാത്രമെ ആദ്യ ഇലവനിൽ ഉണ്ടാകാവു എന്ന് മുൻ ഇന്ത്യൻ താരം ഗംഭീർ. ഹാർദ്ദിക് തന്റെ നാല് ഓവറും ചെയ്യേണ്ടതുണ്ട്. ഫിറ്റ്നസ് പ്രശ്നം ഹാർദ്ദികിന് ഉണ്ടോ എന്ന് അറിയില്ല. പന്ത് എറിയില്ല എങ്കിൽ അദ്ദേഹത്തെ ആദ്യ ഇലവനിൽ എടുക്കുന്നതിൽ കാര്യമില്ല. ഗംഭീര പറഞ്ഞു. ഹാർദ്ദിക് ഓൾ റൗണ്ടറാണെങ്കിലും ഈ കഴിഞ്ഞ ഐ പി എല്ലിൽ ഒക്കെ താരം ബൗളിംഗിൽ നിന്ന് വിട്ടു നിൽക്കുക ആയുരുന്നു.

2007ൽ എന്ന പോലെ ഈ ഇന്ത്യൻ ടീമും ഒരു വലിയ കിരീടത്തിനായി ദാഹിക്കുന്നുണ്ട് എന്നും അതിന്റെ ഫലം ടൂർണമെന്റിൽ കാണാം എന്നും ഗംഭീർ പറയുന്നു. സന്നാഹ മത്സരങ്ങളിലെ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു എന്നും ഇത് ടീമിന് ടൂർണമെന്റിൽ ഇറങ്ങുമ്പോൾ വലിയ ആത്മവിശ്വാസം നൽകും എന്നും ഗംഭീര പറഞ്ഞു.