ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങിൽ നിരാശ. ഹാർദികിന്റെയും ഇഷാന്റെയും മികച്ച ഇന്നിംഗ്സുകളുടെ ഗുണം ഇന്ത്യയുടെ ബാക്കി ബാറ്റർമാർക്ക് മുതലാക്കാൻ ആയില്ല. 266 റൺസ് എടുക്കാൻ മാത്രമെ ഇന്ത്യക്ക് ആയുള്ളൂ. ഷഹീൻ അഫ്രീദിയുടെ നാലു വിക്കറ്റ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 66-4 എന്ന നിലയിൽ പതറിയ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇഷൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ 138 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.
ഇഷൻ കിഷൻ 81 പന്തിൽ നിന്ന് 82 റൺസ് എടുത്തു. 9 ഫോറും 2 സിക്സും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഹാർദ്ദിക് 90 പന്തിൽ 87 റൺസും എടുത്തു. ഒഎഉ സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹാർദികിന്റെ ഇന്നിങ്സ്. എന്നാൽ ഹാർദികും ഇഷനും ഔട്ട് ആയതോടെ പെട്ടെന്ന് ഇന്ത്യ തകരാൻ തുടങ്ങി.
239-5 എന്ന നിലയിൽ ആയിരുന്ന ഇന്ത്യ 242 എന്ന നിലയികേക്ക് ചുരുങ്ങി. 300 കടക്കും എന്ന് കരുതിയ ഇന്ത്യൻ ടോട്ടൽ 266ൽ ഒതുങ്ങുകയും ചെയ്തു.
ഇന്ന് തുടക്കത്തി ഇന്ത്യ പതറുന്നതാണ് കാണാൻ ആയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ഗിൽ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.
11 റൺസ് എടുത്ത രോഹിത് ശർമ്മയെയും നാലു റൺസ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ബൗൾഡ് ആക്കി. 14 റൺസ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 10 റൺസ് എടുത്ത ഗിൽ ഹാരിസ് റഹൂഫിന്റെ പന്തിലാണ് ഔട്ടായത്. ഷഹീൻ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫും നസീമും 3 വിക്കറ്റു വീതവും വീഴ്ത്തി.