ഹര്ഭജന് സിംഗിന് 700 ടെസ്റ്റ് വിക്കറ്റ് അനായാസം നേടാമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ഇതിഹാസം സഖ്‍ലൈന്‍ മുഷ്താഖ്. ഇന്ത്യ അശ്വിന് വേണ്ടി ഹര്‍ഭജനെ ടീമില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ 103 ടെസ്റ്റുകളില്‍ നിന്ന് 413 വിക്കറ്റാണ് ഹര്‍ഭജന്‍ നേടിയത്. രണ്ട് ഓഫ് സ്പിന്നര്‍മാരെ വേണ്ടെന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം ആണ് ഹര്‍ഭജന് തിരിച്ചടിയായത്.
എന്നാല്‍ ഇരുവരുടെയും ബൗളിംഗ് ശൈലി വ്യത്യസ്തമായതിനാല്‍ തന്നെ രണ്ട് പേരെയും ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് സഖ്‍ലൈന്‍ പറഞ്ഞു. രണ്ട് റൈറ്റ്-ആം പേസര്‍മാര്‍ ഒരേ സമയം ടീമുകളില്‍ കളിക്കുമ്പോള്‍ എന്ത് കൊണ്ട് രണ്ട് റൈറ്റ്-ആം സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും സഖ്‍ലൈന്‍ ചോദിച്ചു.
2011ല്‍ ടീമില്‍ നിന്ന് ആദ്യം സ്ഥാന നഷ്ടമാകുമ്പോള്‍ 98 ടെസ്റ്റുകളാണ് ഹര്‍ഭജന്‍ കളിച്ചത്, അതിന് ശേഷം ഏതാനും ടെസ്റ്റുകള്‍ കളിച്ചുവെങ്കിലും ടീമിലെ സ്ഥിരം സ്ഥാനം താരത്തിന് നഷ്ടമായി. ഹര്‍ഭജന്റെ കഴിവ് വെച്ച് 700 ടെസ്റ്റ് വിക്കറ്റുകള്‍ താരം അനായാസം മറികടന്നേനെ എന്നാണ് സഖ്‍ലൈന്‍ പറഞ്ഞത്.
ഹര്‍ഭജനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സഖ്‍ലൈന്‍ പറഞ്ഞു.