ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് ബാഴ്സലോണയുടെ അടുത്ത പരിശീലകനാകും. ഫ്ലിക്കും ബാഴ്സലോണയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാർ ആകും ഫ്ലിക്ക് ബാഴ്സലോണയിൽ ഒപ്പുവെക്കുക.
ബാഴ്സലോണയുടെ പരിശീലകൻ സാവിയെ ക്ലബ് കഴിഞ്ഞ ആഴ്ച പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ സീസൺ അവസാനിച്ച സ്ഥിതിക്ക് ബാഴ്സലോണ പെട്ടെന്ന് തന്നെ നടപടികൾ വേഗത്തിൽ ആക്കി ഔദ്യോഗികമായി ഹാൻസി ഫ്ലിക്കിന്റെ നിയമനം പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അവസാനമായി ജർമ്മൻ ദേശീയ ടീം പരിശീലകൻ ആയാണ് ഫ്ലിക്ക് പ്രവർത്തിച്ചത്. അവിടെ നല്ല ഓർമ്മകൾ അല്ല ഫ്ലിക്കിന് ഉള്ളത്. ബയേണിൽ ആയിരുന്നു ഫ്ലിക്കിന്റെ നല്ല പ്രകടനം വന്നത്.
ബയേണ് ട്രെബിൾ കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ ഹാൻസി ഫ്ലിക്കിന് ഒന്നര വർഷത്തെ കാലയളവിനിടയിൽ ആയിരുന്നു. ആ മാജിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ആവർത്തിക്കാൻ ആയില്ല.