ഇതിഹാസ താരങ്ങൾക്ക് ഒപ്പം ഗ്രീൻവുഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ വെസ്റ്റ് ഹാമിനെതിരെ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഇതിഹാസ താരങ്ങളുടെ റെക്കോർഡിനൊപ്പം ചേർന്നിരിക്കുകയാണ്. 18കാരനായ ഗ്രീൻവുഡിന്റെ ഈ സീസണിലെ 17ആം ഗോളായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിൽ ഒരു ടീനേജ് താരം ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളാണിത്. മൂന്ന് ഇതിഹാസ താരങ്ങളും മുമ്പ് ടീനേജ് താരങ്ങളായിരിക്കെ യുണൈറ്റഡിനായി ഒരു സീസണിൽ 17 ഗോളുകൾ നേടിയിട്ടുണ്ട്.

ഇതിഹാസ താരം ജോർജ്ജ് ബെസ്റ്റ്, ബ്രയാൻ കിഡ്, വെയ്ൻ റൂണി എന്നിവരാണ് 17 ഗോളുകൾ എന്ന നേട്ടത്തിൽ മുമ്പ് എത്തിയിട്ടുള്ളത്. ഇനി ഒരു പ്രീമിയർ ലീഗ് മത്സരവും ഒപ്പം യൂറോപ്പ ലീഗ് മത്സരങ്ങളും ഉണ്ട് എന്നതിനാൽ ഗ്രീൻവുഡിന് ഇവരെയൊക്കെ മറികടന്ന് പുതിയ റെക്കോർഡ് ഇടാൻ കഴിഞ്ഞേക്കും‌. ഗ്രീൻവുഡിന്റെ പ്രീമിയർ ലീഗിലെ ഈ സീസണിലെ പത്താം ഗോളുമായിരുന്നു ഇന്നലത്തേത്‌. 1998ൽർ മൈക്കിൾ ഓവനു ശേഷം ആദ്യമായാണ് ഒരു 18കാരൻ പ്രീമിയർ ലീഗിൽ 10 ഗോളുകൾ നേടുന്നത്.