ഈ വർഷത്തെ ഗോൾഡൻ ബോയ് പുരസ്കാരം അയാക്സിന്റെ യുവ സെന്റർ ബാക്ക് മാത്യസ് ഡി ലൈറ്റ് സ്വന്തമാക്കി. ടുട്ടൂ സ്പോർട്സ് നൽകുന്ന അവാർഡ് വോട്ടെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. ഒരിക്കൽ കൂടെ കഴിഞ്ഞ തവണത്തെ വാർഡ് ജേതാവായ എമ്പപ്പെ തന്നെ ഈ അവാർഡ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അവാർഡ് ഡിലൈറ്റ് സ്വന്തമാക്കുകയായിരുന്നു. നേരത്തെ ഗോൾഡൻ ബോയ് വോട്ടെടുപ്പിൽ എമ്പപ്പെ പിറകിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
വോട്ടിങ്ങിൽ ആദ്യ അഞ്ചിൽ എമ്പപ്പെ എത്തിയില്ല. ഇത്തവണയും പുരസ്കാരം ലഭിച്ചാൽ തുടർച്ചയായി രണ്ട് തവണ ഗോൾഡൻ ബോയ് പുരസ്കാരം നേടുന്ന ആദ്യ താരമാവുമായിരുന്നു എമ്പപ്പെ.
റോമയുടെ ജസ്റ്റിൻ ക്ലുയിവേർട്, ലിവർപൂളിന്റെ അലക്സാണ്ടർ അർനോൾഡ്, റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയത്, എ സി മിലാന്റെ പാട്രിക് കുട്രോൺ എന്നിവരാണ് വോട്ടിംഗിൽ ഡിലൈറ്റിന് പിറകിലായി എത്തിയത്. മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ തുടങ്ങിയ ടീമുകൾ ഡിലൈറ്റിനെ അടുത്ത സീസണിൽ ടീമിൽ എത്തിക്കാൻ നോക്കുന്നുണ്ട്.