ഏഴാം ജയം, വനിതാ ലീഗിൽ ഗോകുലം കേരള ഒന്നാമത്

Gokulam

അങ്ങനെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഈ സീസൺ കേരള വനിതാ ലീഗിൽ ഒന്നാമത് എത്തി. ഇന്ന് നടന്ന മത്സരത്തിൽ കടത്തനാട് രാജയെ തോൽപ്പിച്ചതോടെയാണ് ഗോകുലം വനിതകൾ ഒന്നാം സ്ഥാനത്ത് എത്തിയത്‌. എതിരില്ലാത്ത 15 ഗോളുകളുടെ വിജയമാണ് ഗോകുലം കേരള നേടിയത്. പത്തു ഗോളുകളുമായി വിവിയൻ ആണ് ഇന്ന് ഗോകുലത്തിന്റെ സ്റ്റാർ ആയത്.

ഗോകുലം കേരള

6,8,9, 34,35, 40, 43, 51, 56, 62 മിനുട്ടുകളിൽ ആയിരുന്നു വിദേശ താരത്തിന്റെ ഗോളുകൾ. ഹർമിലാൻ കൗർ ഹാട്രിക്കും സോണിയ, മാനസ എന്നിവർ ഒരോ ഗോളും നേടി. ഈ ജയത്തോടെ ഗോകുലത്തിന് 7 മത്സരങ്ങളിൽ നിന്ന് 21 പോയിന്റായി. 19 പോയിന്റുള്ള ലോർഡ്സിനെ ആണ് ഗോകുലം പിറകിലാക്കിയത്.