നാളെ മുതൽ ഒഡീഷയിൽ ആരംഭിക്കുന്ന ഇന്ത്യൻ വനിതാ ലീഗിനായുള്ള സ്ക്വാഡ് ഗോകുലം കേരള പ്രഖ്യാപിച്ചു. 22 അംഗ സ്ക്വാഡാണ് ഗോകുലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ വനിതാ ഫുട്ബോളിലെ സൂപ്പർ താരങ്ങളും ഒപ്പം മികച്ച വിദേശ താരങ്ങളും ഉൾപ്പെടുന്നതാണ് ഗോകുലത്തിന്റെ ടീം. നിലവിലെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാരും കേരള വനിതാ ലീഗ് ചാമ്പ്യന്മാരുമാണ് ഗോകുലം.
നിരവധി ഇന്ത്യൻ ദേശീയ ടീം താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. അദിതി ചൗഹാൻ, മനീഷ കല്യാൺ, ദലിമ ചിബർ, ഗ്രേസ്, സൗമ്യ എന്നിങ്ങനെ വലിയ താരനിര ഉണ്ട്. ഒപ്പം കെ ഡബ്യു എല്ലിലും ഗോളടിച്ച് കൂട്ടിയ എൽ ഷദായി, വിൻ തിംഗി ടുൻ എന്നി വിദേശ താരങ്ങളും ഗോകുലത്തിന് കരുത്തേകാൻ ഉണ്ട്.
ഈ IWL സീസണിൽ 11 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. 66 മത്സരങ്ങൾ ആകെ നടക്കും. ടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആകും കളിക്കും. സീസണ് അവസാനം ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ടീം ചാമ്പ്യന്മാരാകും. 2020-ൽ ബെംഗളൂരുവിൽ നടന്ന ഹീറോ ലിന്ത്യൻ വനിതാ ലീഗ് നേടിയത് ഗോകുലം കേരള ആയിരുന്നു. ഗോകുലം ഏപ്രിൽ 16-ന് ക്യാപിറ്റൽ ഗ്രൗണ്ടിൽ ഒഡീഷ പോലീസിനെ നേരിട്ട് കൊണ്ട് സീസൺ ആരംഭിക്കും
സ്ക്വാഡ്;
🧤 Goal Keepers : Aditi Chauhan, Shreya Hooda and Anitha.
Defenders: Ashalata, Ranjana, Ritu, Dalima, Manju, Samiksha, Sonali and Reshma
Midfield : Ratanbala Devi,Dangmei Grace, Manisha Kalyan, Kashmina, Soumya, Karishma and Manasa
Forward : Elshaddai, Win, Jyothi, Harmilan Kaur!