ജയം അന്യമാായി നിൽക്കുന്ന ബിനോ ജോർജ്ജിനും സംഘത്തിനും ഇന്ന് ആരോസിനെ നേടുമ്പോൾ ഒരൊറ്റ ആഗ്രഹമെ കാണു. ഡെൽഹിയിൽ ഇന്ത്യൻ ആരോസിനെ നേരിട്ടപ്പോൾ നേടിയ ആ മിന്നും ജയം ഒന്നു കൂടെ ആവർത്തിക്കുക എന്നത്. കാരണം ഈ സീസൺ ഒരു പരാജയമാകാതിരിക്കണമെങ്കിൽ ഗോകുലത്തിന് ഇനിയെങ്കിലും മികവിലേക്ക് ഉയരേണ്ടതുണ്ട്. അതിന് പറ്റിയ സാഹചര്യം ഇന്നത്തെ മത്സരം തന്നെയാണ്.
കോഴിക്കോടാണ് മത്സരം എന്നത് ആനുകൂല്യമായി പറയാൻ കഴിയില്ല. കാരണം ഇതുവരെ ഒരു ഹോം മത്സരം പോലും ജയിക്കാൻ ഗോകുലത്തിന് ആയിട്ടില്ല. ആകെ കളിച്ച 4 ഹോം മത്സരങ്ങളിൽ മൂന്നിലും പരാജയം. ലഭിച്ചത് ചെന്നൈക്കെതിരായ ഒരു ദുർബല സമനില മാത്രം.
ഗോകുലത്തിന് ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആകെ 4 പോയന്റ് മാത്രമെ ഉള്ളൂ. ചർച്ചിൽ മാത്രമാണ് ഗോകുലത്തിന് പിറകിലായി ഇപ്പോൾ ഉള്ളത്. ഡെൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലം ജയിച്ചത്. എന്നാൽ ആ ഗോകുലം ടീമിലെ വിദേശികളിൽ ഭൂരിഭാഗവും ഇപ്പോൾ ടീമിൽ ഇല്ല. പുതുതായി എത്തിയ ഒഡാഫയ്ക്ക് മികവിലേക്ക് ഉയരാൻ മാത്രമുള്ള ഫിറ്റ്നെസ് ഉണ്ടോ എന്നതും ചോദ്യമാണ്.
ആരോസും മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. അത് ബിനോ ജോർജ്ജിന്റെ സംഘത്തിന് മുതലാക്കാൻ കഴിഞ്ഞാൽ ടേബിളിൽ ഒരു ജയം കൂടെ ഗോകുലത്തിന് കൂട്ടിചേർക്കാം. ഇന്ന് വൈകിട്ട് 5.30നാണ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial