നാലാം വിജയം!! ഗോകുലം കേരള ഒന്നാമത് തന്നെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജയം തുടര്‍ന്ന് ഗോകുലം കേരള

ഇന്ത്യന്‍ വനിതാ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തില്‍ 6-1ന് പിഫ സ്‌പോട്‌സ് എഫ്.സിയേയാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും ആദ്യ ഗോള്‍ പിറക്കാന്‍ 27ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. വലത് കോര്‍ണറില്‍ നിന്ന് വന്ന ക്രോസിനെ ഹെഡറിലൂടെ വിന്‍ കൃത്യമായി വലയിലെത്തിച്ചു. ഗോകുലത്തിന് ഒരു ഗോള്‍ ലീഡ്. ആദ്യ ഗോള്‍ വന്നതോടെ ഗോകുലത്തിന്റെ സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാറി. പിന്നീട് കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഗോകുലം എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കി. 42ാം മിനുട്ടില്‍ മനീഷയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകിതിയുടെ ഇഞ്ചുറി ടൈമില്‍ വിന്‍ വീണ്ടും ഗോള്‍ നേടി ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ാം മിനുട്ടില്‍ കരിഷ്മയുടെ ഗോള്‍ സ്‌കോര്‍ 4-0. ഇതിനിടെ ഗോകുലം കേരളയുടെ വലയില്‍ പന്തെത്തി. ലീഗില്‍ ആദ്യമായ ഗോകുലം വഴങ്ങുന്ന ഗോള്‍ കൂടിയായിരുന്നു ഇത്. 60ാം മിനുട്ടില്‍ നിസിലയാണ് പിഫയുടെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ അധികം വൈകാതെ മനീഷയിലൂടെ ഗോകുലം വീണ്ടും ഗോള്‍ നേടി. സ്‌കോര്‍ 5-1. 80ാം മിനുട്ടില്‍ രതന്‍ കൂടി ഗോകുലത്തിനായി ഗോള്‍ നേടി സ്‌കോര്‍ 6-1 എന്നാക്കി. പിന്നീട് ഇരു ടീമുകള്‍ക്കും ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം 6-1 എന്ന സ്‌കോറിന് അവസാനിക്കുകയായിരുന്നു.

മെയ് ഒന്നിന് മാതാ രുഗ്മിണി ഫുട്‌ബോള്‍ ക്ലബിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. എല്‍ഷദായിയേയും സോണാലിയേയും ബെഞ്ചിലിരുത്തിയായിരുന്നു പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസ് ആദ്യ ഇലവന്‍ കളത്തിലിറക്കിയത്. 4 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ അടിച്ച ഗോകുലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.