അടുത്ത ആഴ്ച നടക്കുന്ന ലേവർ കപ്പിന് ശേഷം റോജർ ഫെഡറർ ടെന്നീസിൽ
വിരമിക്കൽ പ്രഖ്യാപിച്ചു ടെന്നീസ് കണ്ട ഏറ്റവും മഹാനായ താരം റോജർ ഫെഡറർ. അടുത്ത മാസം വരുന്ന ലേവർ കപ്പ് തന്റെ അവസാന ടൂർണമെന്റ് ആയിരിക്കും എന്ന് ഫെഡറർ അറിയിച്ചു. ആരാധകർക്ക് എഴുതിയ തുറന്ന കത്തിൽ ആണ് ഫെഡറർ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ ടെന്നീസ് കുടുബത്തിനും എല്ലാവർക്കും ആയുള്ള കുറിച്ച് എന്നു തുടങ്ങിയ കത്തിൽ അദ്ദേഹം, ടെന്നീസിൽ താൻ ഉണ്ടാക്കിയ സുഹൃത്തുക്കളും എതിരാളികൾക്കും എല്ലാറ്റിനും അപ്പുറം ടെന്നീസിന് ജീവൻ നൽകിയ ആരാധകർക്കും ആയി ഒരു വാർത്ത പങ്ക് വക്കാനുണ്ട് എന്നു പറഞ്ഞാണ് തന്റെ വിരമിക്കൽ വാർത്ത പ്രഖ്യാപിച്ചത്.
To my tennis family and beyond,
With Love,
Roger pic.twitter.com/1UISwK1NIN— Roger Federer (@rogerfederer) September 15, 2022
അവസാന മൂന്നു വർഷം നിരവധി പരിക്കുകളും ശസ്ത്രക്രിയകളും അടക്കം നിരവധി വെല്ലുവിളികൾ ആണ് താൻ നേരിട്ടത് എന്നു പറഞ്ഞ ഫെഡറർ താൻ ടെന്നീസിൽ കളത്തിലേക്ക് തിരികെ വരാൻ പരമാവധി ശ്രമിച്ചു എന്നും പറഞ്ഞു. എന്നാൽ തന്റെ ശരീരത്തിന്റെ പരിമിതികൾ താൻ തിരിച്ചറിയുന്നത് ആയി പറഞ്ഞ അദ്ദേഹം ശരീരം മതിയാക്കാം എന്ന സന്ദേശം ആണ് നൽകിയത് എന്നും കൂട്ടിച്ചേർത്തു. 41 കാരനായ താൻ കഴിഞ്ഞ 24 വർഷത്തിൽ 1500 ൽ അധികം കളിച്ചു. ടെന്നീസ് എന്നും തന്നെ താൻ സ്വപ്നം കണ്ടതിനു അപ്പുറം സ്വീകരിച്ചു എന്നാൽ ഇപ്പോൾ താൻ ടെന്നീസിൽ നിന്നു വിരമിക്കേണ്ട സമയം ആണെന്ന് തിരിച്ചറിയുന്നത് ആയി അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് തന്റെ അവസാന എ.ടി.പി ടൂർണമെന്റ് ആവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും താൻ ടെന്നീസ് കളിക്കും എങ്കിലും അത് ഗ്രാന്റ് സ്‌ലാം വേദികളിലോ, എ.ടി.പി ടൂറിലോ ആയിരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 24 വർഷങ്ങൾക്ക് ശേഷം തന്റെ സൗന്ദര്യ ടെന്നീസ് കൊണ്ടു ലോകത്തെ കീഴടക്കി ടെന്നീസിനെ കലയായി മാറ്റിയ പ്രതിഭാസം ആയിരുന്നു റോജർ ഫെഡറർ. 17 വയസ്സ് മുതൽ ഇങ്ങോട്ട് റെക്കോർഡ് 8 വിംബിൾഡൺ കിരീടങ്ങൾ അടക്കം 20 തവണ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടിയ ഫെഡറർ ഒരുപാട് കാലം ലോക ഒന്നാം നമ്പർ ആയിരുന്നു.
— Roger Federer (@rogerfederer) September 15, 2022
ടെന്നീസ് എന്ന കളിയെ അത്രമാത്രം സ്നേഹിക്കുന്നത് ആയി പറഞ്ഞു അവസാനിപ്പിക്കുന്ന കത്തിൽ തന്റെ കുടുംബത്തിനും ടീമിനും ആരാധകർക്കും ഹൃദയം കൊണ്ടാണ് ഫെഡറർ നന്ദി പറയുന്നത്. തന്റെ ഭാര്യയുടെയും മക്കളുടെയും താഗ്യം എടുത്തു പറഞ്ഞു നന്ദി പറഞ്ഞ ഫെഡറർ മാതാപിതാക്കൾക്കും സഹോദരിക്കും മുൻ പരിശീലകർക്കും നന്ദി പറഞ്ഞു. എന്നും തനിക്ക് ഒപ്പം നിന്ന ടീമിൽ ഓരോരുത്തരുടെയും പേരെടുത്ത് നന്ദി പറഞ്ഞു അദ്ദേഹം. തനിക്ക് ഒരിക്കലും മറക്കാൻ ആവാത്ത അവിസ്മരണീയ എതിരാളികളെയും തന്നെ താൻ ആക്കിയ ആരാധകരെയും ഓർത്ത് എടുത്ത ഫെഡറർ എല്ലാവരോടും നന്ദി രേഖപ്പെടുത്തി. ബേസലിലെ ബോൾ ബോയിയിൽ നിന്നു ഈ നിലയിൽ താൻ എത്തിയതിനു കാരണം ആയവരോട് ഹൃദയത്തിൽ നിന്നു നന്ദി രേഖപ്പെടുത്തിയ താരം ഈ വർഷത്തെ എല്ലാം താൻ അത്രമേൽ ആസ്വദിച്ചിരുന്നത് ആയും കുറിച്ചു.
നൂറിൽ അധികം എ.ടി.പി കിരീടങ്ങൾ സ്വന്തമായുള്ള ഫെഡറർ ചരിത്രത്തിൽ തന്റെ അത്രമേൽ സുന്ദരമായ കളി ശൈലി കൊണ്ടു തന്നെയാണ് രേഖപ്പെടുത്തുക. സാക്ഷാൽ പീറ്റ് സാമ്പ്രസിനെ വിംബിൾഡൺ സെന്റർ കോർട്ടിൽ അട്ടിമറിച്ചു വരവ് അറിയിച്ച ഫെഡറർ പിന്നീട് ടെന്നീസിൽ നടത്തിയ യാത്ര സമാനതകൾ ഇല്ലാത്തത് ആയിരുന്നു. റാഫേൽ നദാൽസ് നൊവാക് ജ്യോക്കോവിച്, ആന്റി മറെ എന്നിവർക്ക് എതിരെയുള്ള പ്രസിദ്ധമായ മത്സരങ്ങളും അതിനു വലിയ മാനങ്ങൾ നൽകുന്നുണ്ട്. ഒടുവിൽ ഒരിക്കൽ കൂടി ഫെഡററെ ഗ്രാന്റ് സ്‌ലാം വേദിയിൽ കാണാം എന്ന ആരാധകരുടെ വലിയ പ്രതീക്ഷ അവസാനിപ്പിച്ചു ആണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പരമാവധി ശ്രമിച്ചു എങ്കിലും 41 കാരനായ ഫെഡററിന്റെ ശരീരം ആ മടങ്ങി വരവ് അനുവദിച്ചില്ല. ഉറപ്പായിട്ടും ടെന്നീസ് ആരാധകർക്ക് മാത്രമല്ല ഫെഡറർ എന്ന പേര് കൊണ്ടു മാത്രം ടെന്നീസിനെ അറിഞ്ഞ എല്ലാ കായിക പ്രേമികൾക്കും ഇത് ഏറ്റവും വലിയ സങ്കടവാർത്ത തന്നെയാവും. വിട ടെന്നീസിന്റെ ഏറ്റവും സൗന്ദര്യത്തിന്.