ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ എഫ് സി ഗോവ നോർത്ത് ഈസ്റ്റിനെ നേരിടും. ആദ്യ നാലിൽ എത്താൻ എഫ് സി ഗോവയ്ക്ക് ഇന്ന് വിജയിച്ചെ മതിയാകു. സീസൺ മികച്ച രീതിയൊൽ തുടങ്ങിയിരുന്ന ഗോവ ഇപ്പോൾ ലീഗിൽ കഷ്ടപ്പെടുകയാണ്. അവസാന മൂന്ന് മത്സരങ്ങളിൽ വിജയിക്കാൻ ഗോവയ്ക്ക് ആയിട്ടില്ല. അവസാന മൂന്ന് മത്സരങ്ങൾ ഒരു ഗോളെ ഗോവയുടെ പേരുകേട്ട അറ്റാക്ക് നേടിയിട്ടുള്ളൂ എന്നതും ഗോവയെ പ്രതിസന്ധിയിലാക്കുന്നു.
സൂപ്പർ സ്ട്രൈക്കർ കോറോയുടെ ഫോമാണ് ഗോവയുടെ പ്രധാന പ്രശ്നം. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയതിനു ശേഷം കോറോ ഇതുവരെ ഗോൾ നേടിയിട്ടില്ല. എങ്കിലും ഇപ്പോഴും കോറോ തന്നെയാണ് ലീഗിലെ ടോപ്പ് സ്കോറർ. കോറോയ്ക്ക് ഒപ്പം ടോപ് സ്കോറർ ആയുള്ള ഓഗ്ബചെ ഇന്ന് നോർത്ത് ഈസ്റ്റിനൊപ്പം ഉണ്ട്. ഓഗ്ബചെയും അവസാന മൂന്ന് മത്സരങ്ങളിൽ ഗോൾ നേടിയിട്ടില്ല.
നോർത്ത് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അവരുടെ എക്കാലത്തെയും മികച്ച സീസണായി ഇത് മാറാൻ ഇനി ഒരു പോയന്റ് മാത്രം മതിയാവും അവർക്ക്. ലീഗിൽ ഇതിനുമുമ്പ് ഇതുവരെ 21 പോയന്റ് അവർ നേടിയിരുന്നില്ല. സീസൺ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്.