ചെന്നൈയിൻ അടുത്ത സീസണായി മികച്ച ടീമിനെ തന്നെ ഒരുക്കുകയാണ്. ഘാന സ്ട്രൈക്കർ ക്വാമെ കരികരി ചെന്നൈയിനിലേക്ക് എത്തുകയാണ്. തായ്ലാന്റിലായിരുന്നു അവസാന സീസണിൽ ക്വാമെ കരികരി കളിച്ചത്. നാകോൺ കരിചസിമ ക്ലബിൽ ആയിരുന്നു അദ്ദേഹം.
30കാരനായ താരം ഏഷ്യയിലും യൂറോപ്പിലുമായി നിരവധി രാജ്യങ്ങളിൽ കളിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ, ജോർജിയ, ഇസ്രായേൽ, യു എ ഇ, അസർബൈജാൻ, ഖത്തർ, ഉക്രൈൻ, കസാക്കിസ്ഥാൻ, നോർവേ, തുർക്കി, സ്വീഡൻ എന്ന് തുടങ്ങി ക്വാമെ കളിക്കാത്ത രാജ്യങ്ങൾ കുറവാണ്. ചെന്നൈയിൽ വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ പൂർത്തിയാക്കും