കേരള ബ്ലാസ്റ്റേഴ്സും ജി സി ഡി എയും തമ്മിലുള്ള പ്രശ്നത്തിൽ പുതിയ പ്രസ്താവനയുമായി കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയത്തിന്റെ പേരിൽ അവസാന ആഴ്ചകളായി നടക്കുന്ന പ്രശ്നത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പ്രസ്താവന. കഴിഞ്ഞ ദിവസം ജി സി ഡി എ ഇറക്കിയ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ മറുപടി. ഐ എസ് എൽ നാലാം സീസണിൽ 53.7 ലക്ഷം ആയിരുന്നു പരിപാലന തുകയായി ജി സി ഡി എ കണക്കാക്കിയിരുന്നത്.
ആ തുകയിൽ 24 ലക്ഷം കേരള ബ്ലാസ്റ്റേഴ്സ് അടക്കുകയും 28 ലക്ഷത്തിനു മുകളിൽ ഉള്ള തുകയ്ക്ക് സ്റ്റേഡിയത്തിൽ അറ്റകുറ്റ പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. അഞ്ചാം സീസണിൽ ഈ അറ്റകുറ്റ പണിയുടെ പൈസ കൂടെ കൂട്ടിയാണ് ജി സി ഡി എ കേരള ബ്ലാസ്റ്റേഴ്സിനു തുക ചുമത്തിയത് എന്നും ബ്ലാസ്റ്റേഴ്സ് പറയുന്നു.
വാടകയിനത്തിൽ 20 ശതമാനത്തിന്റെ വർധനവും ജി സി ഡി ക്ലബിനെ അറിയിച്ചില്ല എന്ന് ക്ലബ് പറയുന്നു. ഇത്തവണ നടനൻ രണ്ട് മത്സരങ്ങൾക്കായി ഇതിനകം തന്നെ 10 ലക്ഷത്തിൽ അധികം അടച്ചു കഴിഞ്ഞു എന്നും കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞു. ഈ സീസണിലും കഴിഞ്ഞ സീസണിലുമായി 2400 ടിക്കറ്റുകൾ ജി സി ഡി എയ്ക്ക് വെറുതെ നൽകിയിട്ടുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.