രോഹിതിന്റെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയത് നല്ല തീരുമാനം എന്ന് ഗവാസ്കർ

Newsroom

രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മുംബൈ ഇന്ത്യൻസിൻ്റെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പിന്തുണച്ചു, ഈ നീക്കം ദീർഘകാലാടിസ്ഥാനത്തിൽ ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഗവാക്സർ 24 01 17 21 11 40 881

“ഹാർദിക്കിനെ ക്യാപ്റ്റൻസിക് ഏൽപ്പിക്കുന്നത്, ക്യാപ്റ്റൻസി മുംബൈ ഇന്ത്യൻസിന് മാത്രമേ ഗുണം ചെയ്യൂ. രോഹിതിന് പോയി സ്വതന്ത്രമായി ബാറ്റിങ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇതോടെ കിട്ടും. ഹാർദിക്കിന് പിന്നീട് നമ്പർ 3-ലോ നമ്പർ 5-ലോ വന്ന് ടീമിനെ സഹായിക്കാം. അങ്ങനെ എങ്കിൽ അവർ തുടർച്ചയായി 200-ലധികം സ്‌കോർ ചെയ്യുന്നു,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.