ടി20 ലോകകപ്പ് ടീമിൽ ഇല്ലാത്തതി നിരാശപ്പെടരുതെന്ന് മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി റിങ്കു സിംഗിനോട് പറഞ്ഞു. കരിയർ തുടക്കം മാത്രമാണ് ഇതെന്നും ഒരുപാട് അവസരങ്ങൾ മുന്നിൽ വരും എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യക്ക് ആയി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റിങ്കുവിനെ അപ്രതീക്ഷിതമായി ഒഴിവാക്കിയിരുന്നു. 15 ടി20യിൽ 89 ശരാശരിയും 176-ലധികം സ്‌ട്രൈക്ക് റേറ്റുമാണ് റിങ്കുവിന് ഇന്ത്യൻ ജേഴ്സിയിൽ ഉള്ളത്.
“കളി വെസ്റ്റ് ഇൻഡീസിലാണ്. വിക്കറ്റുകൾ മന്ദഗതിയിലാവുകയും സ്പിന്നിനെ സഹായിക്കുകയും ചെയ്യാം, അതിനാൽ ആകും സെലക്ടർമാർ ഒരു അധിക സ്പിന്നറുമായി പോകാൻ ആഗ്രഹിച്ചത്. അതുകൊണ്ടായിരിക്കാം റിങ്കുവിന് അവസരം ലഭിക്കാതുരുന്ന, പക്ഷേ ഇത് റിങ്കുവിൻ്റെ തുടക്കം മാത്രമാണ്” ഗാംഗുലി പറഞ്ഞു
ടൂർണമെൻ്റിനായി ഇന്ത്യ തിരഞ്ഞെടുത്ത ടീമിനെ മുൻ ബിസിസിഐ പ്രസിഡൻ്റ് അഭിനന്ദിക്കുകയും അവരെല്ലാം മാച്ച് വിന്നേഴ്സ് ആണെന്നും പറഞ്ഞു.
“ഇതൊരു മികച്ച ടീമാണ്, അവരെല്ലാം മാച്ച് വിന്നർമാരാണ്. 15 പേരും തിരഞ്ഞെടുക്കപ്പെടാൻ അനുയോജ്യരാണ്, രോഹിതും (ശർമ്മ) രാഹുലും (ദ്രാവിഡ്) മികച്ച ടീം തന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു” ഗാംഗുലി പറഞ്ഞു.