“ലോകകപ്പ് ധോണി ഒറ്റയ്ക്ക് അല്ല നേടിയത്, ഇന്ത്യൻ ടീം മുഴുവനായുമാണ്” – ഗംഭീർ

Newsroom

ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ധോണിയുടെ സിക്സിനെ പ്രകീർത്തിക്കുന്നതിൽ ക്ഷമ നശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗംഭീർ. ലോകകപ്പ് വിജയത്തിന്റെ വാർഷികമായ ഇന്ന് ധോണിയുടെ ഇന്നിങ്സിനെ കുറിച്ച് സാമൂഹിക മാധ്യമത്തിൽ ആരാധകരുടെ അഭിപ്രായങ്ങൾ നിറയുന്നതിനിടയിലാണ് ഗംഭീറിന്റെ ട്വീറ്റ് വന്നത്.

ലോകകപ്പ് ജയിച്ചത് ഒരാൾ അല്ല എന്നും ഇന്ത്യം ടീം മുഴുവനായുമാണ്. ഇന്ത്യൻ താരങ്ങളും ഒഫീഷ്യൽസും ഒക്കെ ഒരുമിച്ചാണ് ആ കിരീടം സ്വന്തമാക്കിയത്.ഒരു സിക്സിനോട് മാത്രമുള്ള ഈ സ്നേഹം നിർത്തണം. ഗംഭീർ ട്വീറ്റിലൂടെ പറഞ്ഞു. ധോണിയുടെ പുറത്താകാതെ നേടിയ 91 റൺസും ഗംഭീറിന്റെ 97 റൺസുമായിരുന്നു അന്ന് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.