ഫുൾഹാമിന്റെ അറ്റാക്കിംഗ് താരം റയാൻ സെസിന്നിയോൻ ഫുൾഹാം ഓഫർ ചെയ്ത പുതിയ കരാർ നിരസിച്ചു. ക്ലബ് വിടാൻ നേരത്തെ തന്നെ താല്പര്യം പ്രകടിപ്പിച്ച സെസിന്നിയോൻ കരാർ ഒപ്പുവെക്കാത്തതോടെ പ്രശ്നത്തിൽ ആയിരിക്കുകയാണ് ഫുൾഹാം. വൻ ക്ലബുകൾ രംഗത്ത് ഇരിക്കെ താരത്തെ ടീമിൽ നിലനിർത്തുക എന്നത് ഫുൾഹാനിന് ഒട്ടും എളുപ്പമാകില്ല.
റയാനായി ഏറ്റവും മുന്നിൽ ഉള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഇതിനായി ഫുൾഹാമിനെ ഔദ്യോഗികമായി തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ സമീപനം നിരസിച്ചാണ് പുതിയ കരാർ ഫുൾഹാം സെസിന്നിയോന് നൽകിയത്. ഇപ്പോൾ ഇംഗ്ലണ്ടിന്റെ അണ്ടർ21 താരമായ സെസിന്നിയോന് വേണ്ടി വേറെയും പ്രമുഖ ക്ലബുകൾ രംഗത്തുണ്ട്.
ഈ കഴിഞ്ഞ സീസണിൽ ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടതോടെ ആണ് ക്ലബ് വിടാൻ റയാൻ തീരുമാനമെടുത്തത്. ടോട്ടൻഹാം പി എസ് ജി എന്നീ ക്ലബുകൾ സെസിന്നിയോന്റെ പിറകിൽ ഉണ്ട്. 40 മില്യണോളമാണ് ഫുൾഹാം താരത്തിനായി ചോദിക്കുന്നത്. കഴിഞ്ഞ സീസണിൽ ഫുൾഹാമിനു കേണ്ടി 35 മത്സരങ്ങൾ സെസിന്നിയോൺ കളിച്ചിരുന്നു. ആറ് അസിസ്റ്റുകളും രണ്ട് ഗോളുകളും താരം നേടി.