വീണ്ടുമൊരു പ്രീ ക്വാർട്ടർ മത്സരം എക്സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. അൻപത്തിയേഴാം മിനുട്ടിൽ ഇംഗ്ലണ്ടിന് വേണ്ടി ഗോളടിച്ചപ്പോൾ ഹാരി കെയിൻ ഗോളടിച്ചപ്പോൾ കൊളംബിയക്ക് വേണ്ടി യാരി മിന ഗോളടിച്ചു.
ഹാരി കെയിനിനെ ബോക്സിൽ വീഴ്ത്തിയ കാർലോസ് സാഞ്ചസ് ഇംഗ്ലണ്ടിനനുകൂലമായ പെനാൽറ്റി സമ്മാനിച്ചു. കൊളംബിയൻ താരങ്ങളുടെ പ്രതിഷേധങ്ങൾ വെറുതെയായപ്പോൾ പെനാൽറ്റി എടുത്ത ഹരി കെയിനിനു പിഴച്ചില്ല. ഓസ്പിനയെ കടന്നു കൊളംബിയയുടെ വലകുലുക്കി ഹരി കെയിൻ.
പിന്നീട് മത്സരം കൂടുതൽ ഫിസിക്കലാവുകയും കാർഡുകൾ തുടരെ തുടരെ പിറക്കുകയും ചെയ്തു. ഇരു ടീമുകളും വാശിയോടെ ആക്രമിച്ചു കളിച്ചു കൊണ്ടിരുന്നു. സമനില നേടാനുള്ള മികച്ചോരു അവസരമാണ് ക്വഡ്രാഡോ നഷ്ടമാക്കിയത്. അതിനു പിന്നാലെ ക്യാപ്റ്റൻ ഫാൽക്കാവോ സമനില നേടുമെന്ന് കരുതിയെങ്കിലും ഹെഡ്ഡർ പുറത്തേക്കു പോയി.
ഫാൽക്കാവോയുടെയും ക്വാഡ്രാഡോയുടേയും ശ്രമങ്ങൾ ലക്ഷ്യം കാണാതെ മത്സരം ഇംഗ്ലണ്ടിന് അനുകൂലമായി അവസാനിക്കുമെന്ന് തോന്നിച്ചപ്പോളാണ് വീണ്ടും യാരി മീന കൊളംബിയയുടെ രക്ഷകനായെത്തിയത്. അതിമനോഹരമായ ഹെഡറിലൂടെ മിന കൊളംബിയയുടെ സമനില ഗോൾ നേടി. 93 ആം മിനുട്ടിലെ ഈ ഗോൾ മത്സരത്തെ എക്സ്ട്രാ ടൈമിലേക്ക് നയിച്ചു
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial