ഏഷ്യാഡിൽ ഇന്ത്യക്ക് വേണ്ടി കബഡിയിൽ സ്വർണം നേടിയ താരമാണ് കവിതാ താകൂര്‍. എളുപ്പമായിരുന്നില്ല കവിതയുടെ ഏഷ്യാഡ് സ്വര്ണത്തിലേക്കുള്ള യാത്ര. ഹിമാചല്‍പ്രദേശിലെ മണാലിയില്‍നിന്നും ആറു കിലോമീറ്റര്‍ അകലെ ജഗത്സുക് എന്ന ചെറിയ ഗ്രാമത്തിലാണ് കവിതയുടെ അച്ഛൻ ധാബ നടത്തുന്നത്. ധാബയിൽ മതപിതാക്കളെ സഹായിച്ചിരുന്ന കവിതയാണ് പിന്നീട് 2014-ലെ ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തിയത്.
2007ല്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് കവിത കബഡി തുടങ്ങിയത്. 2009 ൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ധർമ്മശാലയിലെ സ്‌കൂളിൽ ചേർന്നു. 2012 ല്‍ ലോക കബഡി ചാമ്പ്യൻഷിപ്പിൽ കവിത ഉൾപ്പെട്ട ടീം ഇന്ത്യക്ക് സ്വർണം നേടി തന്നു. 2011 ദിജസ്റ്റീവ് സിസ്റ്റം ആലിന്റ്‌മെന്റിനെ തുടർന്ന് ആറു മാസം കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നെങ്കിലും 24 കാരിയായ താരം ശക്തയായി തിരിച്ചെത്തി.