ഈ ലോകകപ്പിലെ ആദ്യ ഡയറക്ട് ഫ്രീകിക്ക് ഗോൾ അവസാനം പിറന്നു. 26 മത്സരങ്ങൾ വേണ്ടി വന്നു ഒരു ഡയറക്ട് ഫ്രീക്ക്ക്ക് ഗോൾ വരാൻ. ലയണൽ മെസ്സിയും റൊണാൾഡോയും നെയ്മറും ഒന്നും ശ്രമിച്ചിട്ടും ഇതുവരെ ഫ്രീകിക്ക് ഗോൾ വന്നിരുന്നില്ല. ഇന്ന് മൊറോക്കോ താരം അബ്ദൽ ഹമീദി സബീരി ആണ് ഫ്രീകിക്കിലൂടെ ഗോൾ നേടിയത്. ഇറ്റാലിയൻ ക്ലബ് സാമ്പ്ദോരിയയുടെ താരമാണ് സബീരി.
ആരും പ്രതീക്ഷിക്കാത്ത ആങ്കിളിൽ നിന്ന് എടുത്ത ഫ്രീകിക്ക് ബെൽജിയം കീപ്പർ കോർതോയുടെ പിഴവ് കൂടെ ഉള്ളത് കൊണ്ടാണ് വലയിലേക്ക് എത്തിയത്. ഈ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോൾ എന്നതിന് ഒപ്പം മൊറോക്കോയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഡയറക്ട് ഫ്രീകിക്ക് ഗോൾ കൂടിയാണിത്.
ഇന്ന് തന്നെ ആദ്യ പകുതിയിൽ മൊറോക്കോ താരം സിയെചും ഫ്രീകിക്ക് ഗോൾ നേടിയിരുന്നു. പക്ഷെ അത് ഓഫ്സൈഡ് എന്ന വിധി വന്നത് കൊണ്ട് ഗോൾ നിഷേധിക്കപ്പെടുക ആയിരുന്നു.