ഫ്രഞ്ച് അത്ഭുത താരം മാതിസ് ടെൽ ബയേണിലേക്ക്

Newsroom

Img 20220724 013307
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ ഒരു വലിയ യുവതാരത്തെ കൂടെ സ്വന്തമാക്കി. 17കാരനായ ഫ്രഞ്ച് വണ്ടർ കിഡ് മാതിസ് ടെൽ ആണ് ബയേണിൽ എത്തുന്നത്. ഫ്രഞ്ച് ക്ലബായ റെന്നെയുടെ താരത്തെ 20 മില്യൺ യൂറോ നൽകിയാണ് ബയേൺ സ്വന്തമാക്കുന്നത്. 8 മില്യൺ യൂറോയോളം ആഡ് ഓണായും റെന്നെക്ക് ബയേൺ നൽകും. 2027വരെയുള്ള കരാർ യുവതാരം ബയേണിൽ ഒപ്പുവെച്ചു.

വിംഗറായും സ്‌ട്രൈക്കറായും കളിക്കാൻ കഴിവുള്ള ഈ യുവതാരം റെന്നസിന്റെ ആദ്യ ടീമിനായി 10 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഫ്രാൻസിന്റെ അണ്ടർ 17, അണ്ടർ 18 ദേശീയ ടീമുകളിൽ മികവു തെളിയിച്ച കളിക്കാരനാണ് ടെൽ. തന്റെ രാജ്യത്തിനായി 15 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ താരം നേടിയിട്ടുണ്ട്.