മതിലായി ഫ്രേസർ ഫോസ്റ്റർ, ആഴ്‌സണലിന് തുടർച്ചയായ മൂന്നാം തോൽവി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്ക് മൂലം തോമസ് പാർട്ടി, കിയരൻ ടിയേർണി, തോമിയാസു, ലാകസെറ്റ തുടങ്ങിയവരെ നഷ്ടമായത് ആഴ്‌സണലിന് വലിയ തിരിച്ചടിയാവുന്നു. പ്രീമിയർ ലീഗിൽ നാലാം സ്ഥാനം ലക്ഷ്യം വക്കുന്ന അവർ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയം നേരിട്ടു. പരാജയത്തോടെ ലീഗിൽ ആറാം സ്ഥാനത്തേക്കും ആഴ്‌സണൽ പിന്തള്ളപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ചെൽസിയോട് 6-0 നു തോറ്റ സൗതാപ്റ്റണിനു എതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ അവരുടെ മൈതാനത്ത് കീഴടങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും ആഴ്‌സണൽ ആയിരുന്നു എങ്കിലും സെയിന്റ്സ് ഗോൾ കീപ്പർ ഫ്രേസർ ഫോസ്റ്റർ ആഴ്‌സണലിന്റെ വില്ലൻ ആയി.

20220416 214458

ആദ്യ പകുതിയിൽ മാർട്ടിനെല്ലിയുടെ ഷോട്ട് രക്ഷിച്ച ഫോസ്റ്റർ തൊട്ടു പിറകെ സാകയുടെ ഗോൾ എന്നു ഉറപ്പിച്ച ഷോട്ട് അവിശ്വസനീയം ആയ വിധം രക്ഷിച്ചു. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ലഭിച്ച കോർണറിൽ നിന്നു ലഭിച്ച അവസരം റാംസ്ഡേലിന് ഒരവസരവും നൽകാതെ യാൻ ബെഡനറക് എലിനോസിയുടെ പാസിൽ നിന്നു ഗോൾ ആക്കി മാറ്റുക ആയിരുന്നു. രണ്ടാം പകുതിയിൽ ആഴ്‌സണൽ എല്ലാം മറന്നു ശ്രമിച്ചു എങ്കിലും ഫോസ്റ്റർ വീണ്ടും വിലങ്ങു തടിയായി. ക്യാപ്റ്റൻ ഒഡഗാഡിന്റെ ശ്രമം രക്ഷിച്ച ഫോസ്റ്റർ പകരക്കാനായി ഇറങ്ങിയ സ്മിത് റോയുടെ ഗോൾ എന്നുറച്ച ഷോട്ടും രക്ഷിച്ചു. സാകയുടെ ഷോട്ടിനു മുന്നിലും മതിലായ ഫോസ്റ്റർ ശാക്കയുടെ ലോങ് റേഞ്ച് ശ്രമവും രക്ഷിച്ചു. കടുത്ത നിരാശ തന്നെയാണ് ആഴ്‌സണലിന് ഈ പരാജയം നൽകുന്നത്. തോൽവിയോടെ ആഴ്‌സണൽ ലീഗിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം ലീഗിൽ പന്ത്രണ്ടാം സ്ഥാനത്ത് ആണ് സെയിന്റ്സ്.