ഫുട്‌ബോൾ ലോകത്ത് ആശങ്കയായി ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസ്, ഇംഗ്ലീഷ് ക്ലബ് നോർട്ടിങ്ഹാം ഫോറസ്റ്റ് ഉടമ ഇവാൻകാസ് മാരിനിക്കോസിന്റെ കൊറോണ ബാധ. ഗ്രീക്ക് സമ്പന്നനായ അദ്ദേഹത്തിന് ദിവസങ്ങൾക്ക് മുമ്പ് ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആണ് ഫുട്‌ബോളിൽ തന്നെ വലിയ പ്രതിസന്ധി ഉടലെടുത്തത്.
ഇദ്ദേഹം അടുത്ത് നടന്ന ആഴ്‌സണൽ ഒളിമ്പിയാക്കോസ് യൂറോപ്പ ലീഗ് മത്സരവും, ഫോറസ്റ്റ് മിൽവാൽ ചാമ്പ്യൻഷിപ്പ് മത്സരവും കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത് ആണ് ആശങ്കകൾക്ക് കാരണം. അന്ന് ക്ലബ് അധികൃതർ താരങ്ങൾ എന്നിവരും ആയി അദ്ദേഹം അടുത്ത് ഇടപഴകിയിരുന്നു. ഇതോടെ മിക്ക ആഴ്‌സണൽ, ഒളിമ്പിയാക്കോസ്, ഫോറസ്റ്റ് താരങ്ങളും സ്വയം മുൻകരുതലുകൾ എടുത്ത് തുടങ്ങി. നിലവിൽ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണൽ മത്സരം പ്രീമിയർ ലീഗ് മാറ്റി വച്ചപ്പോൾ, വരാനിരിക്കുന്ന വോൾവ്സ് ഒളിമ്പിയാക്കോസ് യൂറോപ്പ ലീഗ് മത്സരവും മാറ്റിവെക്കാൻ ആണ് സാധ്യത. ഗ്രീസിൽ ആവട്ടെ ഒട്ടുമിക്ക മത്സരങ്ങളും ഇതിനകം തന്നെ മാറ്റി വച്ചിട്ടുണ്ട്.