ഉക്രൈൻ പതാകയും ആയി മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ താരങ്ങൾ,കണ്ണീരോടെ സിൻച്ചെങ്കോ! കെട്ടിപ്പിടിച്ചു ഉക്രൈൻ താരങ്ങൾ!

Wasim Akram

യുദ്ധത്തിന് എതിരായ വലിയ സന്ദേശം ലോകത്തിനു പകർന്നു ഫുട്‌ബോൾ ലോകവും. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ മത്സരത്തിനു മുമ്പ് ഉക്രൈനുള്ള പിന്തുണ ടീമുകൾ വ്യക്തമാക്കി. ഉക്രൈൻ പതാകയും ആയി എവർട്ടൺ താരങ്ങൾ ലൈൻ അപ്പ് ചെയ്തപ്പോൾ ജേഴ്‌സിയിൽ ‘യുദ്ധം വേണ്ട’ എന്നു കുറിച്ചു ഉക്രൈൻ പതാക പതിപ്പിച്ചു ആണ് സിറ്റി താരങ്ങൾ എത്തിയത്.

20220227 021053

20220227 020542

മത്സരത്തിനു മുന്നോടിയായുള്ള പരിശീലന സമയത്ത് കണ്ണീരോടെ നിന്ന ഉക്രൈൻ താരം ഒലക്സണ്ടർ സിൻച്ചെങ്കോയെയും കാണാൻ ആയി. ഉക്രൈനു വേണ്ടി റഷ്യക്ക് എതിരെ സിൻച്ചെങ്കോ വികാരപരമായി ആയിരുന്നു പ്രതികരിച്ചത്. എവർട്ടണിന്റെ ഉക്രൈൻ താരം വൈറ്റാലിറ്റി മൈകോലങ്കോയും സിൻച്ചെങ്കോയും മത്സരത്തിന് മുമ്പ് വികാരപരമായി കെട്ടിപ്പിടിച്ചു ഹൃദയം തൊടുന്ന കാഴ്ചയായി.