ധോണിയെ ഈ ഐ പി എൽ സീസണിൽ നേരത്തെ ഇറക്കാത്തത് എന്തു കൊണ്ടാണ് എന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. “ഞങ്ങൾ അവൻ്റെ ജോലിഭാരം കുറയ്ക്കുന്നതാണ്” ഫ്ലെമിംഗ് പറഞ്ഞു.
“ധോണി കൂടുതൽ നേരം ബാറ്റു ചെയ്യുന്നത് അദ്ദേഹത്തിന് റിസ്ക് ആണ്, സീസണിൻ്റെ തുടക്കത്തിൽ തന്നെ മസിൽ ഇഞ്ച്വറിയേറ്റത് ഞങ്ങൾ കണ്ടു, അവൻ കൂടുതൽ നേരം ബാറ്റ് ചെയ്താൽ, ഞങ്ങൾക്ക് അവനെ പരിക്ക് കാരണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.” ഫ്ലെമിങ് പറയുന്നു.
“അതിനാൽ, മത്സരത്തിൽ അവന് സ്വാധീനം ചെലുത്താൻ കഴിയുന്മ രീതിയിൽ അവനെ ഉപയോഗിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
“അതിനാൽ, അവൻ ഒമ്പതാം നമ്പറിൽ വന്നതുകൊണ്ട് മാത്രം ടീമിലെ അദ്ദേഹത്തിൻ്റെ സ്വാധീനം കുറച്ചുകാണരുത്. അവൻ ഞങ്ങൾക്ക് എന്ത് നൽകുമെന്നത് ഞങ്ങൾക്ക് അറിയാം. വളരെ ഞങ്ങൾ അത് പരമാവധി പ്രയോജനപ്പെടുത്തും, പക്ഷേ ഞങ്ങൾ അവനെ പരിക്കിന് നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു നല്ല ബാക്കപ്പ് കീപ്പർ ഞങ്ങൾക്ക് ഉണ്ട്. പക്ഷേ അദ്ദേഹം എംഎസ് ധോണിയല്ല, എംഎസ് ധോണിയെ മൈതാനത്ത് നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അവസാന രണ്ട്, മൂന്ന് ഓവറുകൾ, ആണെങ്കിലും ആ ധോണിയെ ഞങ്ങൾക്ക് ആവശ്യമാണ്. ”അദ്ദേഹം കൂട്ടിച്ചേർത്തു.