ഐടിസിയെ തകര്‍ത്ത് ഫിനസട്ര

Sports Correspondent

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ 33 റണ്‍സിന്റെ വിജയം നേടി ഫിനസട്ര. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫിനസ്ട്ര 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സേ നേടിയുള്ളുവെങ്കിലും ഐടിസിയെ 20 ഓവറില്‍ 82/9 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തി വിജയം കുറിയ്ക്കുകയായിരുന്നു.

ഫിനസ്ട്രയ്ക്ക് വേണ്ടി 36 റണ്‍സുമായി സൂരജ് രാമചന്ദ്രന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ വിപിന്‍ നായര്‍ 19 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആവുകയായിരുന്നു. 17 റണ്‍സ് നേടിയ വിഷ്ണു സുധാകരനാണ് മറ്റൊരു പ്രധാന താരം. ഐടിസിയ്ക്ക് വേണ്ടി അഭിഷേക് പിള്ള മൂന്ന് വിക്കറ്റ് നേടി.

ബൗളിംഗില്‍ ഫിനസ്ട്രയ്ക്ക് വേണ്ടി ഡിക്സണ്‍ കോഷി നാലും നബീല്‍ ബഷീര്‍ മൂന്നും വിക്കറ്റ് നേടിയാണ് തിളങ്ങിയത്. 17 റണ്‍സ് നേടിയ ലാതുമോന്‍ ആണ് ഐടിസിയുടെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാനും കഴിഞ്ഞില്ല.