ഇരു ഇന്നിംഗ്സുകളിലും റണ്‍ഔട്ട് ആകുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി ചേതേശ്വര്‍ പുജാര

ഒരു ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും റണ്‍ഔട്ട് ആവുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി ചേതേശ്വര്‍ പുജാര. സെഞ്ചൂറിയണിലെ അഞ്ചാം ദിവസമാണ് താരമൊട്ടും ആഗ്രഹിക്കാത്തൊരു റെക്കോര്‍ഡ് താരത്തിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ 27ാം ഓവറിന്റെ ആദ്യ പന്തില്‍ മൂന്ന് റണ്‍സ് നേടുവാനുള്ള ശ്രമത്തിനിടെ രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷമാണ് എബി ഡി വില്ലിയേഴ്സിന്റെ ത്രോയില്‍ ക്വിന്റണ്‍ ഡിക്കോക്ക് പുജാരയെ പുറത്താക്കിയത്. 19 റണ്‍സായിരുന്നു പുജാരയുടെ രണ്ടാം ഇന്നിംഗ്സ് സ്കോര്‍.

നേരത്തെ ആദ്യ ഇന്നിംഗ്സിലും റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പുജാര പുറത്തായിരുന്നു. ഇതിനു മുമ്പ് 2000ല്‍ വെല്ലിംഗ്ടണില്‍ സിംബാ‍ബ്‍വേയ്ക്കെതിരെ സ്റ്റീഫന്‍ ഫ്ലെമിംഗാണ് സമാനമായ രീതിയില്‍ രണ്ടിംന്നിംഗ്സിലും റണ്‍ഔട്ട് ആയി പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version