ഫിഫാ മഞ്ചേരിക്ക് സീസണിലെ മൂന്നാം കിരീടം

Newsroom

ഇന്നലെ തലശ്ശേരിയിൽ നടന്നത് ഇന്ന് ഒളവണ്ണയിൽ നടക്കാൻ ഫിഫ മഞ്ചേരി വിട്ടില്ല. തങ്ങളുടെ ഈ സീസണിലെ മൂന്നാം കിരീടമാണ് ഫിഫാ മഞ്ചേരി ഇന്ന് ഉയർത്തിയത്. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ ജവഹർ മാവൂരിനെ ആണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരു‌ന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

സെമി ലീഗിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയ ജയം മാവൂരിനൊപ്പം ആയിരുന്നു. അതിനുള്ള പക വീട്ടൽ കൂടിയായി ഫിഫയ്ക്ക് ഇത്. ഫിഫയുടെ നാലാം ഫൈനലായിരുന്നു ഇത്. മൂന്നാം കിരീടവും. ഇതിനു മുമ്പ് വണ്ടൂർ, എടത്തനാട്ടുകർ എന്നീ ഗ്രൗണ്ടികളിൽ ആണ് ഫിഫ കിരീടം ഉയർത്തിയത്.