ഫിഫാ മഞ്ചേരി ഒളവണ്ണ സെവൻസ് ടൂർണമെന്റിൽ കൂടെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് ഒളവണ്ണ അഖിലേന്ത്യാ സെവൻസിലെ സെമി ലീഗിലെ വളരെ വ്യത്യസ്തമായ വിധിയാണ് ഫിഫാ മഞ്ചേരിയെ ഫൈനലിൽ എത്തിച്ചത്. ഇന്ന് നിശ്ചിത സമയത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഫിഫാ മഞ്ചേരിയുമായുള്ള മത്സരം അവസാനിച്ചപ്പോൾ സ്കോർ 0-0 എന്ന നിലയിൽ ആയിരുന്നു.
സെമി ലീഗിലെ സാധാരണ നിയമ പ്രകാരം ഫിഫയ്ക്കും സൂപ്പറിനും ഒരോ പോയന്റ് നൽകുകയാണ് ഉണ്ടാവുക. അങ്ങനെ ആണെങ്കിൽ ലീഗ് ടേബിളിൽ സൂപ്പറിന് രണ്ടു പോയന്റും ഫിഫയ്ക്ക് 1 പോയന്റുമായിരുന്നു ആവുക. ആറു പോയന്റുമായി ജവഹർ മാവൂർ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.
എന്നാൽ ഇന്ന് മത്സരം സമനിലയിൽ ആയപ്പോൾ കളിയിൽ ടോസ് ചെയ്ത് വിജയികളെ കണ്ടെത്താൻ ഉള്ള വിചിത്രമായ തീരുമാനത്തിൽ കമ്മിറ്റി എത്തി. അൽ ശബാബിനെ ടൂർണമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തത് കൊണ്ട് ബാക്കി മത്സരങ്ങൾ നടത്താൻ കഴിയില്ല എന്നായിരുന്നു കമ്മിറ്റി മത്സരം അവസാനിച്ചപ്പോൾ പ്രഖ്യാപിച്ചത്. തുടർന്ന് ടോസ് നടത്തിയപ്പോൾ ഫിഫ ജയിക്കുകയും ചെയ്തു. അങ്ങനെ ഫിഫ ഫൈനലിലും സൂപ്പർ പുറത്തും.
കമ്മിറ്റികളുടെ ഇത്തരം നിലപാടുകലോടുള്ള അസോസിയേഷന്റെ നടപടികളിൽ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ വണ്ടൂരിലും സെമി ലീഗ് വിവാദത്തിൽ ആയിരുന്നു.
ഈ മത്സരം നടക്കും മുമ്പ് ഉള്ള പോയന്റ് നില;
TEAM P PTS
1) MAVOOR 2 6
2) Supee 1 1
3) SHABAB 2 1
4) FIFA 1 0