സെവൻസ് ഫുട്ബോളിലെ വലിയ ശക്തികളിൽ ഒന്നായ ഫിഫാ മഞ്ചേരി ഇന്ന് അവരുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിലാണ് ഫിഫാ മഞ്ചേരി ഇറങ്ങുന്നത്. ഇന്ന് അവരുടെ സീസണിലെ ആദ്യ മത്സരത്തിൽ ജിംഖാന തൃശ്ശൂർ ആകും ഫിഫയുടെ എതിരാളികൾ. രാത്രി 8.30ന് മത്സരം ആരംഭിക്കും.

വലിയ മാറ്റങ്ങൾ ഇത്തവണത്തെ ഫിഫാ മഞ്ചേരി സ്ക്വാഡിൽ ഉണ്ട്. അവരുടെ വിശ്വസ്തനായ ഗോൾ കീപ്പർ സലാം ഇത്തവണയും ഫിഫാ മഞ്ചേരിക്ക് ഒപ്പം ഉണ്ട്. സീസൺ തുടക്കം ആയതു കൊണ്ട് തന്നെ ഫിഫയുടെ പ്രധാന വിദേശ താരങ്ങളിൽ പലരും സ്ക്വാഡിനൊപ്പം ചേരാം ഇരിക്കുന്നതേ ഉള്ളൂ. എങ്കിലും ഇന്ന് ശക്തമായ ടീമിനെ തന്നെ ഫിഫ ചെർപ്പുളശ്ശേരിയിൽ ഇറക്കും. ഇന്ന് ഫിഫ ഇറങ്ങുന്നത് കൊണ്ട് തന്നെ ഗ്യാലറിയും നിറയും.
ഇത്തവണ അക്ബർ ട്രാവൽസ് ആണ് ഫിഫ മഞ്ചേരിയുടെ സ്പോൺസർ. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ ആകാതിരുന്ന ഫിഫ മഞ്ചേരി ഇത്തവണ പഴയ ഫോമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.















