തുടക്കം പാളി, ഫിഫാ മഞ്ചേരി ജിംഖാന തൃശ്ശൂരിനോട് പരാജയപ്പെട്ടു

Newsroom

Picsart 22 11 04 21 38 37 468
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ആദ് തന്നെ പരാജയം. ഇന്ന് അവരുടെ സീസണിലെ ആദ്യ മത്സരത്തിനായി ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇറങ്ങിയ ഫിഫാ മഞ്ചേരി ജിംഖാന തൃശ്ശൂരിനോട് ആണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജിംഖാന തൃശ്ശൂരിന്റെ വിജയം.

Picsart 22 11 04 21 38 59 345

ഇന്ന് ചെർപ്പുളശ്ശേരിയിൽ ആദ്യം ഗോൾ നേടിയത് ജിംഖാന ആയിരുന്നു. ഫിഫ ഇതിനു മറുപടി ഗോൾ നേടി എങ്കിലും തൊട്ടു പിറകെ വീണ്ടും ഗോൾ നേടിക്കൊണ്ട് ജിംഖാന വിജയം സ്വന്തമാക്കി. സീസണിലെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ടത് ഫിഫാ മഞ്ചേരിക്ക് ക്ഷീണമാകും. ഇന്ന് ഫിഫക്ക് വേണ്ടി സലാം, റിംഷാദ്, സജ്ജാദ്, ബാസിത്, ജിനോ, ആഷിഖ്, അഫ്ദാൽ എന്നിവരാണ് ആദ്യം കളത്തിൽ ഇറങ്ങിയത്.

ഫിഫാ മഞ്ചേരിPicsart 22 11 04 21 39 15 098

ജിംഖാനക്ക് വേണ്ടി കമറു വല കാത്തു. അഭിജിത്ത്, ഫൈസൽ, മിഷാൽ, അഭി, ദേവസി, അഷീർ എന്നിവരും കളത്തിൽ ഇറങ്ങി.

നാളെ ചെർപ്പുളശ്ശേരിയിൽ കെ എം ജി മാവൂർ ജയ എഫ് സിയും കെ എഫ് സി കാളികാവും തമ്മിൽ ഏറ്റുമുട്ടും.