റഷ്യയില്‍ നടക്കുന്ന 2018 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ടീം ബേസ് ക്യാമ്പുകളുടെ പട്ടിക ഫിഫ പ്രഖ്യാപിച്ചു. ടീം ബേസ് ക്യാമ്പ് എന്നാല്‍ താമസത്തിനുള്ള ഹോട്ടലും ട്രെയിനിംഗ് ഗ്രൗണ്ടും എല്ലാം ചെറിയ പരിധിയില്‍ വരുന്ന ഒരു സംവിധാനമാണെന്നാണ് ഫിഫയുടെ അറിയിപ്പില്‍ പറയുന്നത്. ഒരു ശരാശരി വലുപ്പമുള്ള വിമാനം ഇറക്കാന്‍ കഴിയുന്ന വിമാനത്താവളത്തിനു ഒരു മണിക്കൂര്‍ യാത്ര ദൈര്‍ഘ്യമുള്ള പ്രദേശമാവും ടീം ബേസ് ക്യാമ്പ്.
ടീം ബേസുകളുടെ പൂര്‍ണ്ണ പട്ടിക ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ട്വിറ്ററിലൂടെയും ഇത് ലഭ്യമാണ്.
📰| Team Base Camps for the 2018 #WorldCup have been confirmed 🏆🇷🇺
More 👉 https://t.co/QEC1FIypFa pic.twitter.com/XDn3uEp9VS
— FIFA World Cup (@FIFAWorldCup) February 9, 2018
റഷ്യയിലെ 11 പട്ടണങ്ങളിലെ 12 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. ഇതില്‍ മോസ്കോയില്‍ രണ്ട് സ്റ്റേഡിയങ്ങള്‍ സ്ഥിതി ചെയ്യുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial