ലാസിയോയെയും വീഴ്ത്തി നാപോളിയുടെ കുതിപ്പ്, സീരി എ കിരീട പോരാട്ടം കടുക്കുന്നു

ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന നാപോളി സീരി എ യിൽ ലാസിയോയെ മറികടന്നു മികച്ച ജയം. സ്വന്തം മൈതാനത്ത് 4-1 നാണ് നാപോളി ലാസിയോയെ മറികടന്നത്. ജയത്തോടെ യുവന്റസിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും നാപോളിക്കായി. നിലവിൽ 24 മത്സരങ്ങൾ പിന്നിട്ടപ്പോൾ നാപോളിക്ക് 63 പോയിന്റും യുവന്റസിന് 62 പോയിന്റുമാണ് ഉള്ളത്.

ആദ്യ പകുതി 3 മിനുറ്റ് പിന്നിട്ടപ്പോൾ തന്നെ ഡി വൃജിന്റെ ഗോളിൽ ലാസിയോ മുന്നിൽ എത്തിയെങ്കിലും 43 ആം മിനുട്ടിൽ ഹൊസെ കല്ലേയോണിന്റെ ഗോളിൽ നാപോളി സമനില കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 10 മിനുറ്റ് പിന്നിട്ടപ്പോൾ ലാസിയോ ഡിഫെണ്ടർ ഡോസ് സാന്റോസ് സമ്മാനിച്ച സെൽഫ് ഗോളിൽ നാപോളി ലീഡ് കണ്ടെത്തി. 2 മിനുട്ടുകൾക്ക് അകം മാരിയോ റൂയിയുടെ ഗോളിൽ നാപോളി ലീഡ് രണ്ടാക്കി ഉയർത്തി. 73 ആം മിനുട്ടിൽ മെർട്ടൻസും ഗോൾ നേടിയതോടെ അവർ ജയം ഉറപ്പിക്കുകയും ചെയ്തു. ഗോൾ നേടിയത് ഒഴിച്ചാൽ മൂന്നാം സ്ഥാനക്കാരായ ലാസിയോക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും നാപോളിക്ക് വെല്ലുവിളി ഉയർത്താനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial