സീസണിലെ ആദ്യ ഗ്രാന്റ് പ്രീയായ ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ ഫെരാരിക്കു ഗംഭീര തുടക്കം. ബഹ്‌റൈനിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഫെരാരി ഡ്രൈവർമാർ സ്വന്തമാക്കുക ആയിരുന്നു. പോൾ പൊസിഷനിൽ ഡ്രൈവ് തുടങ്ങിയ ചാൾസ് ലെക്ലെർക്ക് ഗംഭീരമായി റേസ് ജയിക്കുക ആയിരുന്നു. അതേസമയം മൂന്നാമത് ആയി തുടങ്ങിയ കാർലോസ് സൈൻസ് രണ്ടാം സ്ഥാനവും നേടിയതോടെ ഫെരാരിക്ക് അവിസ്മരണീയം ആയി ആദ്യ ഗ്രാന്റ് പ്രീ തന്നെ. അതേസമയം അഞ്ചാമത് റേസ് തുടങ്ങിയ മെഴ്‌സിഡസിന്റെ ഏഴു തവണ ലോക ചാമ്പ്യൻ ആയ ലൂയിസ് ഹാമിൾട്ടൻ റേസിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
രണ്ടാമത് റേസ് തുടങ്ങിയ നിലവിലെ ലോക ചാമ്പ്യൻ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനു കാറിലെ പ്രശ്നങ്ങൾ കാരണം റേസ് അവസാനിപ്പിക്കാൻ ആയില്ല. അതേസമയം റെഡ് ബുള്ളിന്റെ സെർജിയോ പെരസിനും പ്രശ്നങ്ങൾ കാരണം റേസ് പൂർത്തിയാക്കാൻ ആവാത്തത് റെഡ് ബുള്ളിന് കനത്ത തിരിച്ചടിയായി. മെഴ്‌സിഡസിന്റെ ജോർജ് റസൽ നാലാമത് എത്തിയപ്പോൾ ഹാസിന്റെ കെവിൻ മാഗ്നസൻ അഞ്ചാമത് എത്തി.