ഫ്രഞ്ച് ലീഗ് പകുതിക്ക് വെച്ച് അവസാനിപ്പിച്ചു എങ്കിലും ചാമ്പ്യന്മാരെയും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കാരെയും യൂറോപ്പ ലീഗ് യോഗ്യതക്കാരെയും റിലഗേഷനായവരെയുമൊക്കെ തീരുമാനിക്കാൻ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷന് ആയി. ഫുട്ബോളിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു രീതിയിലാണ് തീരുമാനിച്ചത്. ശരാശരി പോയന്റാണ് ലീഗ് ടേബിൾ നിർണയിക്കുന്നതിന് അടിസ്ഥാനമായത്.
ലീഗ് നിർത്തിവെക്കും വരെ കളിച്ച മത്സരങ്ങളുടെ ഫകം കണക്കിൽ എടുത്ത് ഒരു മത്സരത്തിൽ ഒരു ടീം ശരാശരി എത്ര പോയന്റ് എടുത്തു എന്ന് നോക്കും. അതനുസരിച്ചാണ് ലീഗ് ടേബിൾ നിർണയിച്ചത്. രീതി ഇങ്ങനെയാണെങ്കിലും സംഭവിക്കുന്നത് ലീഗ് അവസാനിക്കുമ്പോൾ ടേബിൾ സ്ഥിതി എന്തായിരുന്നോ അതാണ് സ്ഥാനങ്ങൾ നിർണയിക്കാൻ അടിസ്ഥാനമായത്.
27 മത്സരങ്ങളിൽ 68 പോയന്റുള്ള പി എസ് ജിക്ക് ശരാശരി പോയന്റ് 2.52 ആണ്. രണ്ടാം സ്ഥാനത്തുള്ള മാഴ്സെയ്ക്ക് 2 പോയന്റും. ഇങ്ങനെ ആണ് എല്ലാ സ്ഥാനവും കണക്കാക്കിയത്. പി എസ് ജിയും, മാഴ്സെയും, റെന്നെസും അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ലിലെ, റീംസ്, നീസ് എന്നീ ക്ലബുകൾ യൂറോപ്പ ലീഗ് യോഗ്യതയും നേടി. അമിയെൻസും ടുലൂസും ആണ് റിലഗേറ്റ് ചെയ്യപ്പെട്ടത്.