ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ മാഞ്ചസ്റ്ററിൽ തനിക്ക് വലിയ റോൾ ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയ ബെൽജിയൻ മിഡ്ഫീൽഡർ ഫെല്ലെയ്നി മാഞ്ചസ്റ്റർ വിടാൻ ഒരുങ്ങുന്നു. ചൈനയിലേക്ക് ആകും ഫെല്ലിനി പോകുന്നത്. ചെനീസ് ക്ലബായ ഷാൻഡോംഗ് ലുനെങുമായി ട്രാൻസ്ഫർ തുകയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ചൈനയിൽ ഫെബ്രുവരി അവസാനം വരെ ട്രാൻസ്ഫർ വിൻഡോ ഓപൺ ആണ് എന്നതിനാൽ ട്രാൻസ്ഫർ ഔദ്യോഗികമാകാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കും.
2013ൽ ഡേവിഡ് മോയ്സ് ആണ് എവർട്ടണിൽ നിന്ന് ഫെല്ലെയ്നിയെ യുണൈറ്റഡിൽ എത്തിച്ചത്. ടീമിന് വേണ്ടി എപ്പോഴും തന്റെ നൂറു ശതമാനം കൊടുത്ത ഫെല്ലെയ്നി അവസാന മൂന്ന് പരിശീലകരുടെയും ഇഷ്ട താരമായിരുന്നു. മോയ്സും, വാൻ ഹാലും പിന്നീട് വന്ന മൗറീനോയും ഫെല്ലെയ്നിയെ സ്ഥിരമായി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഇഷ്ട ഫുട്ബോളർ അല്ലാ എങ്കിലും പലപ്പോഴും ടീമിനെ രക്ഷിക്കാൻ ഫെല്ലിനിക്ക് ആയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നുൻ പരിശീലകരെ പോലെ ഹൈ ബോൾസ് കളിക്കാൻ കൂട്ടാക്കാത്ത സ്പീഡിന് മുൻ തൂക്കം കൊടുക്കുന്ന ഒലെയുടെ ടീമിൽ ഫെല്ലെയ്നി വലിയ പ്രാധാന്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്ത കൊണ്ടാണ് ഫെല്ലിനി ഇപ്പോൾ ടീം വിടുന്നത്. വർഷത്തിൽ 10 മില്യൺ എന്ന വൻ കരാറിലാകും ഫെല്ലിനി ചൈനയിൽ എത്തുക.