ഇന്ത്യൻ ഫുട്ബോളിൽ നിന്ന് ഐലീഗിനെ ഒതുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഭീഷണിയുമായി റിലയൻസ് രംഗത്ത്. ഐ എസ് എല്ലിനെ അടുത്ത മാസം കൊണ്ട് തന്നെ ഒന്നാം ഡിവിഷനായി പ്രഖ്യാപിച്ചില്ല എങ്കിൽ ഇനി എ ഐ എഫ് എഫിന് പണം നൽകില്ല എന്നാണ് എഫ് എസ് ഡി എൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴും ഫിഫയ്ക്കും എ എഫ് സിക്കും മുമ്പിൽ ഐ ലീഗാണ് ഇന്ത്യയിലെ ഏക ലീഗ്.
ഐ എസ് എല്ലിനെ ഒരു നോക്കൗട്ട് ടൂർണമെന്റായി മാത്രമെ ഫിഫ ഇപ്പോൾ കണക്കാക്കുന്നുള്ളൂ. അത് മാറ്റാൻ വേണ്ടിയാണ് ഐ എസ് എല്ലിനെ ഏക ദേശീയ ലീഗായി പ്രഖ്യാപിക്കണമെന്ന് റിലയൻസ് ആവശ്യപ്പെടുന്നത്. സൂപ്പർ കപ്പിൽ നിന്ന് പിൻവാങ്ങിയ ഐലീഗ് ക്ലബുകൾക്ക് നൽകിയ ശിക്ഷ കുറഞ്ഞു പോയി എന്നും ക്ലബുകളെ സസ്പെൻഡ് ചെയ്യണമായിരുന്നു എന്നും എഫ് എസ് ഡി എൽ പറയുന്നു.
ഐലീഗ് മത്സരങ്ങൾ ഇനി ടെലിക്കാസ്റ്റ് ചെയ്യരുത് എന്നും ഇന്ത്യൻ ഫുട്ബോൾ കൈക്കലാക്കാൻ ശ്രമിക്കുന്ന സംഘം പറയുന്നു. ഒരു പ്രൊമോഷനും ഇല്ലാതിരുന്നുട്ടും ഐലീഗിന് കിട്ടുന്ന സ്വീകാര്യതയാണ് ഇപ്പോൾ ഐ എസ് എൽ നടത്തിപ്പുക്കാരെ അലോസരപ്പെടുത്തുന്നത്.