ഒൻപതാം നമ്പർ ജേഴ്സി സലക്ക് സമർപ്പിച്ച് എഫ്സി നാന്റെസ്

Jyotish

എഫ്സി നാന്റെസിന്റെ ഒൻപതാം നമ്പർ ജേഴ്സി അന്തരിച്ച കാർഡിഫ് സിറ്റി താരം എമിലിയാനോ സലക്ക് സമർപ്പിച്ചു. എമിലിയാനോ സലയോടുള്ള ആദര സൂചകമായി 9ആം നമ്പർ റിട്ടയർ ചെയ്യാനും ക്ലബ്ബ് തീരുമാനിച്ചു. എഫ്സി നാന്റെസിന്റെ 9 നമ്പർ ജേഴ്സി ഇനി സലയുടെ പേരിൽ അനശ്വരമായിരിക്കും.

ഫ്രഞ്ച് ക്ലബ് നാന്റെസില്‍ നിന്നും പുതിയ ക്ലബായ കാര്‍ഡിഫ് സിറ്റിയില്‍ ചേരുന്നതിനായി പറക്കുന്നതിനിടെയാണ് സല സഞ്ചരിച്ച വിമാനം കഴിഞ്ഞ ജനുവരി 21നു കാണാതായത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രാർത്ഥനകൾക്ക് വിപരീതമായി സലയുടെ മരണ വിവരം പിന്നീട് സ്ഥിതികരിച്ചിരുന്നു.