കേരള ബ്ലാസ്റ്റേഴ്സിന്റെ എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിന് എതിരെ ഇറക്കിയ ആദ്യ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. ഡിഫൻസിൽ എല്ലാവരും പറയുന്ന മാറ്റം ജെയിംസ് ഇന്ന് വരുത്തി. അനസിന് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഇന്ന് അരങ്ങേറാം. സിറിൽ കാലിയെയും ലാകിച് പെസിഹിനെയും പുറത്ത് ഇരുത്തി അനസിനെയും ജിങ്കനെയും ആണ് ഇന്ന് സെന്റർ ബാക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇറക്കുന്നത്. അനസ് വന്നപ്പോൾ സി കെ വിനീതും സഹൽ അബ്ദുൽ സമദും ബെഞ്ചിലേക്ക് പോയി. മലയാളി ആയ പ്രശാന്ത് ആദ്യ ഇലവനിലെ തന്റെ സ്ഥാനം നിലനിർത്തി. മികച്ച ഫോമിൽ ഉള്ള കോറോയും എഡു ബേഡിയയും ഒക്കെ ഗോവയുടെ ആദ്യ ഇലവനിൽ ഉണ്ട്. ബ്രാണ്ടൻ ഫെർണാണ്ടസ് ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ; നവീൺ, ലാൽറുവത്താര, ജിങ്കൻ, അനസ്, റാകിപ്, നികോള, കിസീറ്റോ, ഹാളിചരൺ, പ്രശാന്ത്, സ്ലാവിസിയ, പൊപ്ലാനിക്
എഫ് സി ഗോവ; നവാസ്, സെറിടൺ, ഫാൾ, മുഹമ്മദ് അലി, ബ്രാണ്ടൻ, ലെന്നി, ജാഹു, ഒഎന, എഡു, ജാക്കി, കോറൊ