ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഇന്ന് G.M.C ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ എഫ്സി ഗോവ 2-0ന് വിജയിച്ചു. ഗോവയുടെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസിൻ്റെ നൂറാം ഐ എസ് എൽ മത്സരമായിരുന്നു ഇത്. ൽആദ്യ പകുതിയിൽ ഉദാന്ത സിംഗ്, ഇകർ ഗുരോത്ക്സേന എന്നിവരുടെ ഗോളിൽ ഗോവ 2-0ന് മുന്നിൽ എത്തി. ഈ വിജയം അവരുടെ അപരാജിത കുതിപ്പ് തുടർച്ചയായി നാല് മത്സരങ്ങളിലേക്ക് നീട്ടി.
എഫ്സി ഗോവ തുടക്കം കളി നിയന്ത്രിച്ചു. 33-ാം മിനിറ്റിൽ, വലത് വിങ്ങിലൂടെ മുഹമ്മദ് യാസിർ ഉജ്ജ്വലമായ ഓട്ടം നടത്തി നൽകിയ പാസ് ഉദാന്ത ഇടത് മൂലയിൽ ഫിനിഷ് ചെയ്തപ്പോൾ ആദ്യ ഗോൾ പിറന്നു. ഹാഫ്ടൈമിന് തൊട്ടുമുമ്പ്, 44-ാം മിനിറ്റിൽ, യാസിർ രണ്ടാം ഗോളിനും അസിസ്റ്റ് നൽകി.
രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്സിക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.